Uncategorized
കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

കേളകം: ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനം കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് എം പി സജീവൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളായ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, റെഡ്ക്രോസ്, ലിറ്റില്‍ കൈറ്സ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു. തുടർന്ന്, മധുരവിതരണം, ക്വിസ് മത്സരം, ഉപന്യാസമത്സരം എന്നിവയും സംഘടിപ്പിച്ചു.