Uncategorized
തൊടുപുഴയിൽ റബർ തോട്ടത്തിൽ നിർത്തിയിട്ട കാർ കത്തി, ഒരാൾ വെന്തുമരിച്ചു

തൊടുപുഴ: പെരുമാങ്കണ്ടത്ത് റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആൾ വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരൻ സിബിയാണ് മരിച്ചത്. വീട്ടിൽ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല.