Uncategorized
മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി ടയറിൽ കുടുങ്ങി; റോഡിൽ തലയടിച്ച് വീണ അമ്മ മരിച്ചു
![](https://opennewsx24.com/wp-content/uploads/2025/01/4288e3ca-beda-4219-80f7-a92416e2c731.jpeg)
മലപ്പുറം: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കോട്ടക്കൽ സ്വദേശി ബേബി(62) ആണ് മരിച്ചത്. കോട്ടക്കൽ ചങ്കുവെട്ടിയിൽ ഇന്നലെയായിരുന്നു അപകടം. തലയടിച്ച് വീണ ബേബിയെ അത്യാസന്ന നിലയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബേബി റോഡിൽ വീണതിന് പിന്നാലെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മകനും താഴെ വീണിരുന്നു. എന്നാൽ മകന് സാരമായി പരുക്കേറ്റിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.