Uncategorized

പാൽച്ചുരം പാതയിൽ ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ അവസരോചിതമായ ഇടപെടലിലൂടെ യാത്രക്കാരെ രക്ഷപെടുത്തി ബസ്സ് ഡ്രൈവർ ബിനു

കൊട്ടിയൂർ : മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാനയിൽ ഇടിച്ചുനിർത്തി അപകടം ഒഴിവാക്കി.പാൽചുരം ഇറക്കത്തിൽ ആശ്രമം ജംഗ്ഷന് സമീപം ആയാണ് സംഭവം . ചുരം ഇറങ്ങിത്തുടങ്ങി ആശ്രമം ജംഗ്ഷൻ എത്തുമ്പോഴേക്കും ബസിന്റെ ബ്രേക്ക് നഷ്ടമാകുകയായിരുന്നു.തുടർന്ന് ഡ്രൈവർ ബിനു ബസ് കാനയിലേക്ക് ചാടിച്ച് മൺതിട്ടയിൽ ഇടിച്ചു നിർത്തി. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം നിരവധി ആളുകളുടെ ജീവനാണ് രക്ഷപ്പെടുത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button