Uncategorized
വൈദ്യുതാഘാതമേറ്റ് കര്‍ഷകന്‍ മരിച്ചു
പടിഞ്ഞാറത്തറ: വീടിനോട് ചേര്‍ന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസില്‍ കര്‍ഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറത്തറ പതിനാറാം മൈല്‍ പെരിങ്ങണംകുന്ന് വട്ടപ്പറമ്പില്‍ വി.സി രാജേഷ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ കൃഷിസ്ഥലത്തേക്ക് വെള്ളം പമ്പ് ചെയ്യാനായി പോയ രാജേഷിനെ പമ്പ് ഹൗസിന് സമീപം ബോധരഹിതനായി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.