രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പില്‍ സ്ലീപ്പര്‍ സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍

രഹസ്യ വിവരശേഖരണത്തിനായി വനം വകുപ്പില്‍ സ്ലീപ്പര്‍ സെല്‍ രൂപീകരിച്ച് സര്‍ക്കാര്‍. ഓരോ സര്‍ക്കിളുകളിലും സ്ലീപ്പര്‍ സെല്ലില്‍ 5 വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇന്റലിജന്‍സ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. രഹസ്യവിവര ശേഖരണത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.
വനമേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് സ്ലീപ്പര്‍ സെല്‍ രൂപീകരിച്ചിരിക്കുന്നത്. ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിനാണ് സ്ലീപ്പര്‍ സെല്ലുകളുടെ നിയന്ത്രണം. ഓരോ ജില്ലകളിലും ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കെയാണ് പുതിയ തീരുമാനം. വനംവകുപ്പിലെ അതാത് ഓഫീസുകളില്‍ നിന്ന് തന്നെ സ്ലീപ്പര്‍ സെല്ലിന്റെ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദേശം. അഡീഷണല്‍ പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഉത്തരവ്.
അതാത് സ്ഥലങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഇന്റലിജന്‍സ് സെല്ലിനായിരിക്കും സ്ലീപ്പര്‍ സെല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇന്റലിജന്‍സ് സെല്‍ റിപ്പോര്‍ട്ട് അതാത് വനം സര്‍ക്കിളിലേക്ക് കൈമാറും. ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയാണ് സ്ലീപ്പര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ കാലാവധി. കാര്യക്ഷമത അനുസരിച്ച് കാലാവധി നീട്ടിനല്‍കും.