കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും വാർഷികാഘോഷവും നടന്നു.

കേളകം: 1964 ൽ സ്ഥാപിതമായ കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും 61 മത് വാർഷികാഘോഷവും ബെഞ്ച് അവാര്‍ഡ്ദാനവും വൈവിധ്യങ്ങളായ പരിപാടികളുടെ സ്കൂളിൽ സംഘടിപ്പിച്ചു. വജ്രജൂബിലി സ്മാരകമായി നിർമ്മിച്ച കമാനത്തിന്റെ ഉദ്ഘാടനം പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് നിർവഹിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പൗരസ്ത്യസുവിശേഷ സമാജം ജനറൽ സെക്രട്ടറി വെരി റവ. മത്തായി റമ്പാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിൽ വിജയികളായ കുട്ടികൾക്കുള്ള മെഡലുകൾ വെരി. റവ. ഗീവര്‍ഗീസ് റമ്പാൻ വിതരണം ചെയ്തു. പൂർവവിദ്യാർഥി സംഘടനയായ ബെഞ്ച് ആവിഷ്കരിച്ചിട്ടുള്ള അവാർഡുകൾ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത എന്നിവർ വിതരണം ചെയ്തു. കലാകായിക ശാസ്ത്രമേളകളിലായി നേട്ടങ്ങൾ കൈവരിച്ച മുഴുവൻ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. വെരി. റവ. ഗീവർഗീസ് മുളങ്കോട്ട് കോർഎപ്പിസ്കോപ്പ, വെരി. റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്കോപ്പ ഫാ. വർഗീസ് കവണാട്ടേൽ, സുനിത രാജു വാത്യാട്ട്, സജീവൻ എം പി, അമ്പിളി സജി, പി പി വ്യാസ്ഷ, ഇ പി ഐസക്, സി. മേരി കെ ജി,ഫെബിന്‍ തോമസ്, ഇവാന സാറാ സണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, ഹെഡ്മാസ്റ്റർ എം വി മാത്യു എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൗരസ്ത്യ സവിശേഷ സമാജം സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി നന്ദിയും പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.