Uncategorized
ഇരിട്ടിയിലെ ജീവനം ക്ലിനിക്കിന് ഒരു സഹോദരസ്ഥാപനം കൂടി
ഇരിട്ടി:ആധുനികവൽക്കരണത്തിൽ വളർന്നുവരുന്ന ജീവിതശൈലി ക്രമക്കേടുകൾക്കും ആഗോള വെല്ലുവിളിയായി മാറിയ പകർച്ചവ്യാധികൾക്കുമുള്ള സമഗ്രമായ ആയുർവേദ പരിഹാരമായി മാറിയ ഇരിട്ടിയിലെ ജീവനം ക്ലിനിക്കിന് ഒരു സഹോദരസ്ഥാപനം കൂടി.ഇരിട്ടി വള്ളിത്തോട് കുന്നോത്ത് പ്രവർത്തനം ആരംഭിച്ച ജീവനം ആയുർവേദ ക്ലിനിക്കിൽ ഇനി കിടത്തി ചികിത്സയും ലഭ്യമാണ് കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേക ഒ പിയൂം.സ്റ്റീം ബാത്തും എണ്ണത്തോണിയും ,പ്രസവാനന്തര ശുശ്രൂഷക്ക് വിദഗ്ധരായ ലേഡി തെറാപ്പിസ്റ്റുകളുടെ സേവനവും ഇവിടെ ലഭിക്കും. അസ്ഥിരോഗ വിദഗ്ധൻ, ചർമ്മരോഗ വിദഗ്ധൻ, ഗൈനക്കോളജിസ്റ്റ് എന്നിവരുടെ സേവനവും ഇനി ജീവനം ആയുർവേദ ക്ലിനിക്കിൽ ലഭ്യമാണ്