Uncategorized
പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; കൈകള്‍ പരസ്പരം കെട്ടിയ നിലയില്‍

തിരുവനന്തപുരം:നെയ്യാറ്റിന്‍കര പാലിയവിളാകം കടവില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കണ്ടെത്തി. കൈകള്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഏകദേശം 28 വയസ്സോളം പ്രായം തോന്നിക്കുന്നതാണ് യുവതിയുടെ മൃതദേഹം.
പാലിയവിളാകം കടവിന്റെ കരയ്ക്ക് സമീപമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് സ്ത്രീയുടെയും പുരുഷന്റെയും ചെരുപ്പും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.