Uncategorized

അപകടരമാം വിധം കാറോടിച്ച് രക്ഷപ്പെടാൻ ഷഫീഖിന്റെ ശ്രമം, പുലിയായി പൊലീസ്, ഓടിച്ചിട്ട് പിടികൂടി

കൊച്ചി: പരോളിലിറങ്ങി മുങ്ങിയ കുപ്രസിദ്ധ ഗുണ്ടയെ സാഹസികമായി പിടികൂടി ആലുവ പൊലീസ്. കടുവാ ഷഫീഖാണ് പൊലീസിന്‍റെ വലയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന്‍റെ കണ്ണുവെട്ടിച്ചോടിയ കടുവാ ഷഫീഖിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 138 കിലോ കഞ്ചാവു കടത്തിയ കേസില്‍ പത്തു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷഫീഖ് രണ്ടു വര്‍ഷം മുമ്പാണ് പരോളിലിറങ്ങി മുങ്ങിയത്. കഴിഞ്ഞ ദിവസം ഷഫീഖ് ആലുവ ചവറുപാടം ഭാഗത്തുണ്ടെന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button