Uncategorized
ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യ; കെ.സുധാകരനെ ചോദ്യം ചെയ്തേക്കും
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുക്കാൻ പൊലീസ്. കെ സുധാകരന് എൻ എം വിജയൻ കത്തയച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് മൊഴിയെടുക്കുന്നത്. 2022- ൽ കെ സുധാകരന് എഴുതിയ കത്ത് പൊലീസ് കണ്ടെത്തിയിരുന്നു.
ആത്മഹത്യാക്കുറിപ്പിനും കോൺഗ്രസ് നേതാക്കൾക്കുള്ള എട്ടു പേജുള്ള കത്തിനും പുറമേ മറ്റൊരു കത്തു കൂടി പോലീസിന് ലഭിച്ചു. 2022 ൽ കെ സുധാകരന് എഴുതിയ പരാതിയാണ് ലഭിച്ചിട്ടുള്ളത്. വെട്ടിത്തിരുത്തിയ നിലയിലാണ് ഈ കത്ത് ഉള്ളത്. മകനുള്ള കത്താണ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വിജയൻ തയ്യാറാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഈ കത്തിൽ എഴുതിയത് പ്രകാരം നടത്തിയ തെരച്ചിലിലാണ് മറ്റു കത്തുകൾ കണ്ടെത്തിയത്.