Uncategorized
ഹമാസിൽ ബന്ദികളായ മൂന്ന് ഇസ്രയേലികളെ റെഡ് ക്രോസിന് കൈമാറി
ഹമാസിൽ ബന്ദികളായ മൂന്ന് ഇസ്രയേലികളെ കൈമാറിയെന്ന് റെഡ് ക്രോസിന്റെ സ്ഥിരീകരണം. മൂന്ന് പേരെയും ഗസ്സ അതിർത്തിയിൽ എത്തിച്ച് ഇസ്രയേൽ സേനയ്ക്ക് കൈമറുമെന്നും റെഡ് ക്രോസ് അറിയിക്കുന്നു. ആദ്യം മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. ഇസ്രയേൽ 95 പലസ്തീൻ തടവുകാരെ മോചിപ്പിക്കും. ബന്ദി കൈമാറ്റം എവിടെ വെച്ചാണെന്ന് വ്യക്തമായിട്ടില്ല. അതിനിടെ കരാറിനെ എതിർത്ത് ഇസ്രയേൽ സുരക്ഷാ മന്ത്രി ബെൻ ഗവീർ മന്ത്രിസ്ഥാനം രാജിവെച്ചു