അടയ്ക്കാത്തോട് ഗവൺമെന്റ് യു.പി സ്കൂളിൽ”റാന്തൽ 2K25″ദിദ്വിന സഹവാസ ക്യാമ്പ് സമാപിച്ചു
അടയ്ക്കാത്തോട്: അടയ്ക്കാത്തോട് ഗവൺമെൻറ് യു.പി സ്കൂളിൽ നടന്നുവന്ന “റാന്തൽ 2K25″ദിദ്വിന സഹവാസ ക്യാമ്പ് സമാപിച്ചു.വെള്ളിയാഴ്ച രാവിലെ 9:30 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് , വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർമാൻ സജീവൻ പാലുമ്മി, വൈസ് പ്രസിഡണ്ട് ചെറിയാൻ കെ ജെ , പ്രധാനാധ്യാപിക ലിസ്സി പി എ SMC ചെയർമാൻ തോമസ് പയ്യപ്പള്ളിൽ , സജിന എന്നിവർ സംസാരിച്ചു. ക്യാമ്പ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു. മോട്ടിവേഷൻ ക്ലാസുകൾ , മാത്യൂസ് വൈത്തിരിയുടെ നാടൻപാട്ട് ക്ലാസ്, പുഴയെ അറിയാൻ പുഴ നടത്തം, ഡ്രോയിങ് ക്ലാസ്, പേപ്പർ ക്രാഫ്റ്റ് പരിശീലനം, യോഗ തുടങ്ങിയ നിരവധി പരിശീലനങ്ങൾക്കൊപ്പം പേരാവൂർ ഫയർ& റെസ്ക്യു ഓഫീസർ ജിതിൻ ശശീന്ദ്രൻ നയിച്ച സുരക്ഷാ ക്ലാസും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. ശനിയാഴ്ച മൂന്നുമണിയോടുകൂടി നടന്ന സമാപന സമ്മേളനത്തിൽ ഇരട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ സത്യൻ ,ബിപിസി ശ്രീ തുളസീധരൻ ,സി ആർ സി കോഡിനേറ്റർ അഞ്ചുമോൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് ഓഫീസർ ജിമ്മി മാത്യു,ജിതിൻ ദേവസ്യ, സുജിത് ഇ എം , ജിൻ്റു മോൾ ജോസ് , സിന്ധു ജോർജ്, അനൂപ് എം, ഹൃദ്യ പി കെ , രാജിമോൾ, എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.