Uncategorized
കൊട്ടിയൂർ പാൽചുരത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി
കൊട്ടിയൂർ പാൽചുരത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ചുമത്തി. കൂത്തുപറമ്പ് പാഠ്യം സ്വദേശികളാണ് ഭക്ഷണ മാലിന്യങ്ങൾ ചെകുത്താൻ തോടിന് സമീപം കൊണ്ടുവന്ന് തള്ളിയത്. പഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളി വരെ കണ്ടെത്തിയത്. സംഭവത്തിൽ പഞ്ചായത്തരാജ് ആക്ട് പ്രകാരം 5000 രൂപയാണ് പിഴ ഈടാക്കിയത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യങ്ങൾ ഈ പ്രദേശങ്ങളിൽ തള്ളുന്നത്.