സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു
പേരാവൂർ:സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് ആണ് റിമാൻഡിൽ ആയിരിക്കുന്നത്.
മോർഫ് ചെയ്ത ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാറേത്തറയില്‍ നിന്നും പേരാവൂർ എസ്ഐ ജാൻസി മാത്യു വിൻറെ നേതൃത്വത്തിൽ ആണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കുകയും, കൂത്തുപറമ്പ് സബ്ജെയിലിലേക് റിമാൻഡ് ചെയ്യുകയും ചെയ്തു.
പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഭയ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു