Uncategorized
കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്, ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ രണ്ടുഘട്ടമായി ചേരും. ആദ്യഘട്ട ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി 13 വരെയാവും നടക്കുക. രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലുവരെയും നടക്കും. 31 ന് രാഷ്ട്രപതി പാർലമെന്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി ഏഴിനാണ് കേരള ബജറ്റ്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചിരുന്നു.