‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇനി മുതൽ ഇന്ത്യയിലും
ഐഫോൺ നിർമ്മാതാവായ ആപ്പിൾ സേവനങ്ങൾ എളുപ്പത്തിൽ ആക്കാൻ ‘ആപ്പിൾ സ്റ്റോർ ആപ്പ്’ ഇന്ത്യയിൽ പുറത്തിറക്കി. ഇത് അവതരിപ്പിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ പൂർണ ഉൽപ്പന്ന ശ്രേണിയിലേക്ക് ആക്സസ് ലഭിക്കുകയും, ഉൽപ്പന്നങ്ങളെ വ്യക്തിഗതമാക്കുകയും, ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടുകയും ചെയ്യാം. ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും ഇതിലൂടെ തിരഞ്ഞെടുക്കാനാകും. ആപ്പ് സ്റ്റോറില്‍നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. [Apple store app]
ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പിൾ സ്റ്റോർ ആപ്പ് കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. ആപ്പിലൂടെ മറ്റ് രാജ്യങ്ങളിൽ നൽകുന്ന അതേ പ്രീമിയം അനുഭവം ഇന്ത്യൻ ഉപഭോക്താക്കൾക്കും നൽകാനാണ് കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കൾക്ക് ഓൺലൈൻ വ്യക്തിഗത സജ്ജീകരണ സെഷനുകൾക്കായി ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടാനും, ഉപകരണങ്ങളെക്കുറിച്ച് കൂടുതൽ അറിയാനും, പ്രാദേശിക സ്റ്റോറുകളുടെ സഹായത്തോടെ ഉപകരണങ്ങളുടെ പൂർണ്ണ ശേഷി പ്രയോജനപ്പെടുത്താനും സാധിക്കും.