Uncategorized

‘സത്യം ഇഴഞ്ഞ് പോകുമ്പോൾ അസത്യം പാഞ്ഞ് പോകും’; ഒരു ക്രമക്കേടും ജീവിതത്തിൽ കാണിച്ചിട്ടില്ലെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം: സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്ക കേസിലെ ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരണവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതലേയുണ്ടെന്ന് ​ഗണേഷ് കുമാർ പറഞ്ഞു. സത്യം ഇഴഞ്ഞ് പോകുമ്പോൾ അസത്യം പാഞ്ഞ് പോകും. ഒരു ക്രമക്കേടും ജീവിതത്തിൽ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങൾ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് പ്രശ്നമുണ്ടാക്കിയവർ പരിശോധിക്കണമെന്നും ​ഗണേഷ് കുമാർ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button