Uncategorized
‘എന്നെ കാണാണ്ടായത് ഒന്നുമല്ല സാറേ, ഞങ്ങൾ രണ്ടാളും കൂടി ഒന്ന് ഒളിച്ചോടിയതാ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും
ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച താരമാണ് സുലേഖ. നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി. എന്നാൽ സിനിമയിൽ തന്റെ ഭാഗം കട്ടായത് അറിഞ്ഞിരുന്നില്ല. ഇത് അവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.