Uncategorized
അടക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
അടക്കാത്തോട്: അടക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേകൂറ്റ് ഉദ്ഘാടനം ചെയ്‌തു. പിടിഎ വൈസ് പ്രസിഡണ്ട് കെ ജെ ചെറിയാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സജീവൻ പാലുമ്മി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് പി എ ലിസി, ക്യാമ്പ് ഓഫീസർ ജിമ്മി മാത്യു, എസ് എം സി ചെയർമാൻ തോമസ് പയ്യമ്പള്ളി, മദർ പിടിഎ പ്രസിഡണ്ട് എ സജിന,സീനിയർ അസിസ്റ്റൻറ് ജിതിൻ ദേവസ്യ എന്നിവർ സംസാരിച്ചു.




