സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ സ്റ്റേജ് കെട്ടി, എഐടിയുസി പ്രവര്‍ത്തകരെ ശകാരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: എഐടിയുസി സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. കാര്യങ്ങൾ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് സ്റ്റേജ് അഴിച്ച് മാറ്റിയതെന്നുമാണ് പിന്നീട് ബിനോയ് വിശ്വം പ്രതികരിച്ചത്.തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ എഐടിയുസി പ്രതിഷേധം. നേരത്തെ ജോയിന്‍റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം നടത്തിയതിന് ഹൈക്കോടതി ബിനോയ് വിശ്വം അടക്കം നേതാക്കളെ വിളിപ്പിച്ചിരുന്നു. പാളയം ഏര്യാ സമ്മേളനത്തിനറെ ഭാഗമായി പൊതുനിരത്തിൽ പന്തൽ കെട്ടിയതിന്‍റെ പേരിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേയും കോടതി വിളിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്താത്തലത്തിൽ കൂടിയാണ് ബിനോയ് വിശ്വത്തിന്‍റെ ക്ഷോഭം.