Uncategorized
രാത്രി 12.30, മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയ്ക്ക് ചുവട്ടിൽ എരുമയുടെ ജഡം തള്ളി അജ്ഞാതർ
കാഞ്ഞങ്ങാട്: കാസർഗോഡ് ബോവിക്കാനത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറയുടെ പരിസരത്ത് എരുമയുടെ ജഡം തള്ളി. എരുമയുടെ മൃതദേഹം തള്ളാനെത്തിയവരുടെ അവ്യക്തമായ ദൃശ്യങ്ങളാണ് ക്യാമറയിൽ നിന്ന് കണ്ടെത്തിയത്. ബോവിക്കാനത്തിനും ബാവിക്കരയടുക്കത്തിനും ഇടയിൽ സ്ഥാപിച്ച ക്യാമറാ പരിസരത്ത് ബുധനാഴ്ച രാത്രിയാണ് എരുമയുടെ ജഡം തള്ളിയത്. വനഭൂമിയിലാണ് എരുമയുടെ ജഡം കിടന്നിരുന്നത്.
മൂളിയാർ പഞ്ചായത്താണ് മേഖലയിൽ ക്യാമറ സ്ഥാപിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടാൻ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ളത് അവ്യക്തമായ നിലയിലാണ് ഉള്ളത്. ബോവിക്കാനം ടൌണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വാഹനത്തിന്റെ നമ്പർ കണ്ടെത്താനായിട്ടില്ല.