Uncategorized
കുറുവ സംഘത്തിലെ 2 പേർ പിടിയിൽ; തമിഴ്നാട് പൊലീസിൻ്റെ പിടികിട്ടാപുള്ളികൾ, സംസ്ഥാനത്തെ കേസുകളുമായി ബന്ധമില്ല

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.