Uncategorized
സെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ
നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.
പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ . ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്.