Uncategorized
മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
കണ്ണൂർ: മട്ടന്നൂരിൽ ആംബുലൻസും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ വരച്ചാൽ സ്വദേശി അജയ് ഗിരി, കോവൂർ സ്വദേശി അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റതിനാൽ അടിയന്തര സർജറിക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.