Uncategorized

എല്ലാ കോടതി വളപ്പിലും 4 വിഭാ​ഗക്കാർക്കുള്ള ശുചിമുറികൾ വേണം ; സുപ്രീംകോടതിയുടെ ഉത്തരവ് ഇങ്ങനെ

ദില്ലി : രാജ്യത്തെ എല്ലാ കോടതി പരിസരങ്ങളിലും ട്രിബ്യൂണലുകളിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ നിർമ്മിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിക്കു പിന്നിൽ.ശുചിമുറികൾ, വിശ്രമ മുറികൾ എന്നിവ സൗകര്യത്തിനനുസരിച്ച് എന്നതിലുപരിയായി മനുഷ്യാവകാശ സംബന്ധിയായ ഒരു അടിസ്ഥാന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന ആർട്ടിക്കിള്‍ 21 പ്രകാരം ശുചിത്വത്തോ‌ടെ ഇരിക്കാനുള്ളത് മൗലികാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ വ്യക്തികൾക്കും സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഭരണഘടനയുടെ നാലാം ഭാഗത്തിൽ പറയുന്നത് പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും / കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതത് സർക്കാരുകളുടെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ ജുഡീഷ്യൽ ഫോറങ്ങളിലും പൊതു ടോയ്‌ലറ്റുകളും പൊതു സൗകര്യങ്ങളും നിർമ്മിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയുടെ (PIL) സ്വഭാവത്തിലുള്ള ഒരു റിട്ട് ഹർജിയാണ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. Aw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button