Uncategorized
പറഞ്ഞ വാക്ക് അഞ്ചാം മാസവും പാലിച്ച് ഗണേഷ് കുമാർ; കെഎസ്ആര്‍ടിസിയില്‍ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി
തിരുവനന്തപുരം : കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായിത്തന്നെ നൽകുമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധികാരമേറ്റപ്പോൾ പ്രധാന പ്രഖ്യാപനമായി പറഞ്ഞിരുന്നു. വരുന്ന മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതി തന്നെ ഒറ്റത്തവണയായി നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.