Uncategorized
25000കോടിയുടെ ലഹരി മരുന്ന് പിടികൂടിയ കേസിൽ എൻസിബിക്ക് തിരിച്ചടി; ഇറാനിയൻ പൗരനെ കോടതി കുറ്റവിമുക്തനാക്കി
കൊച്ചി: കൊച്ചി തീരത്തുനിന്ന് 25000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരൻ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പാക്കിസ്ഥാനിൽ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എൻസിബിയുടെ കണ്ടെത്തൽ.
കേസിൽ അറസ്റ്റിലായ ഏക പ്രതിക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തി. എറണാകുളം ജില്ലാ കോടതിയാണ് ഇറാനിയൻ പൗരനെ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. 2023 ലാണ് 2525 കിലോ മെത്തഫിറ്റമിൻ കടത്തുകയായിരുന്ന കപ്പൽ നാവികസേനയുടെ സഹായത്തോടെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി തീരത്ത് നിന്ന് പിടികൂടിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരി കേസുകളിലൊന്നായിരുന്നു ഇത്. സംഭവത്തിൽ ഇറാനിയൻ പൗരനെ എന്‍സിബി പിടികൂടുകയായിരുന്നു.