Uncategorized
കൂത്തുപറമ്പില്‍ കാര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ കാർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. കാർ യാത്രികൻ കോഴിക്കോട് സ്വദേശി ഫാദിൽ സുഹൈനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അനുദേവ്, അർജുൻ, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കാറിൽ കുടുങ്ങിയവരെ ഫയർഫോർസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.