Uncategorized

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി

ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതിയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്‌രിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിലാണ് എഎപിയുടെ രണ്ട് പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിലാണ് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും.

മദ്യമാഫിയയുടെ സ്വാധീനവും കരിഞ്ചന്തയും അവസാനിപ്പിക്കാൻ പുതിയ മദ്യനയം ആവിഷ്കരിക്കുന്നു എന്ന വിശദീകരണത്തോടെയാണ് 2021 നവംബര് 17 മുതൽ ഡിൽഹി മദ്യനയം പ്രാബല്യത്തിൽ വന്നത്. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഡൽഹി നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 മദ്യവിൽപ്പന ശാലകളും അനുവദിച്ചു. പുതിയ നിയമമനുസരിച്ച്, സ്വകാര്യ കമ്പനികൾക്കായി നല്കിയ 849 മദ്യവില്പ്പനശാലകൾക്ക് ഓപ്പണ് ബിഡ്ഡിംഗ് നടത്താനായിരുന്നു തീരുമാനം. വ്യക്തിഗത ലൈസൻസുകളൊന്നും ഉണ്ടായിരുന്നില്ല. സോണുകൾ തിരിച്ചായിരുന്നു ലേലം നടത്തിയത്.പുതിയ മദ്യ നയത്തോടെ തലസ്ഥാന നഗരിയിലെ മദ്യവിൽപ്പനയിൽ സ‍ർക്കാരിന് നിയന്ത്രണമില്ലാതായതായി ആക്ഷേപം ഉയർന്നു. തുടർന്ന് ലഫ്റ്റനൻ്റ് ഗവർണർ ഡൽഹി മദ്യനയ കേസിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തതോടെ 2022 ജൂലൈ 30ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ പുതിയ നയം പിൻവലിക്കുകയും പഴയ മദ്യനയം വീണ്ടും പ്രാബല്യത്തിൽ കൊണ്ട് വരികയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button