Uncategorized
വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ട് കുട്ടികളും; കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്ത് 17 വയസുകാരന്‍
മുംബൈ : യുവതിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്ത് 17 വയസുകാരന്‍. മുംബൈയിലെ മാൻഖുർദില്‍ തിങ്കളാഴ്ച്ചയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് ഇരയായ സ്ത്രീയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.