Uncategorized

കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്

കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവൻ. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ തിരിച്ചറിഞ്ഞത്. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്ടമാകുമെന്നായിരുന്നു ഡോക്ട‌ർമാർ പറഞ്ഞിരുന്നത്. ദിവസങ്ങളോളം വെൻ്റിലേറ്ററിൽ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടാകാതിരുന്നതോടെ ബന്ധുക്കൾ കൂടിയാലോചിച്ച് വെന്റിലേറ്ററിൽ നിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചു.മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവന്റെ തുടിപ്പുണ്ടെന്ന് ആസ്പത്രിയിലെ അറ്റന്റർ തിരിച്ചറിഞ്ഞത്. ഉടൻ ഡോക്ടർമാരെ വിവരമറിയിച്ച് പവിത്രനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആസ്‌പത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് പവിത്രൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button