Uncategorized
ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പസ് പദ്ധതി – ചെടിച്ചട്ടികൾ സമ്മാനിച്ചു
കേളകം: വജ്രജൂബിലി ആഘോഷിക്കുന്ന കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ക്ലീൻ ആൻഡ് ഗ്രീൻ ക്യാമ്പസാക്കി മാറ്റുന്നതിന്റെ ഭാഗമായി കേളകം വൈസ്മെന്‍ ക്ലബ്ബ് സ്കൂളിന് പൂച്ചട്ടികൾ സമ്മാനിച്ചു. വൈസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. പി വി ജോസ് ചെടിച്ചട്ടികൾ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് മാളിയേക്കലിന് കൈമാറി. മുപ്പതോളം ചെടിച്ചട്ടികളാണ് ൈമാറിയത്. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് പ്രതിനിധി ബിബിന്‍ ആന്‍റണി, വൈസ് മെൻ ക്ലബ് നേതാക്കളായ ഷാജി ജോൺ, ജേക്കബ് ചോലമറ്റം, കെ ദിലീപ് എന്നിവർ സംസാരിച്ചു.