Uncategorized

പരാതിയുമായി നീലഗിരി സ്വദേശി; ‘സഹകരണ ബാങ്കിൽ ജോലിക്ക് ഐ സി ബാലകൃഷ്‌ണന്റെ അറിവോടെ പിഎ 15 ലക്ഷം വാങ്ങി’

വയനാട്: വയനാട്ടിലെ സഹകരണ ബാങ്കുകളിൽ ഭാര്യക്ക് ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പിഎ ബെന്നി വാങ്ങിയെന്ന് പരാതി. നീലഗിരി സ്വദേശി അനീഷ് ജോസഫിന്റേതാണ് പരാതി. ഐസി ബാലകൃഷ്ണൻ്റെയും കോൺഗ്രസ് നേതാവ് കെ ഇ വിനയൻ്റെയും അറിവോടെയാണ് ഇടപാടെന്ന് പരാതിയിൽ അനീഷ് ജോസഫ് ആരോപിച്ചിരുന്നു. എന്നാൽ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഇക്കാര്യം നിഷേധിച്ച അനീഷ് ജോസഫ് പരാതി പിൻവലിച്ചതായും പറഞ്ഞു. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ മാത്രമാണിതെന്നാണ് ബെന്നിയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button