Uncategorized
വ്യാപാരി വ്യവസായി സമിതി പേരാവൂരിൽ വിളംബര ജാഥ നടത്തി
പേരാവൂർ: വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയുടെ ഭാഗമായി പേരാവൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഏരിയ സെക്രട്ടറി എം.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, സെക്രട്ടറി ഷൈജിത്ത് കോട്ടായി, ബ്യൂട്ടിപാർലർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. ബിന്ദു, പി.ജി. പവിത്രൻ, പി.വി .ശ്രീധരൻ, കെ.പി. അബ്ദുൾ റഷീദ്,എം. കെ. ബാബു, റീജ പ്രദീപൻ എന്നിവർ നേതൃത്വം നല്കി.