Uncategorized
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂളുകൾക്ക് വാട്ടർ ഫിൽട്ടർ നൽകി
ഇരിട്ടി: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂളുകൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം നൽകുന്ന പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിന് നൽകിയ വാട്ടർ ഫിൽട്ടർ യൂണിറ്റിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു. ലയൺസ് ക്ലബ് ഇരിട്ടി പ്രസിഡന്റ് റജി തോമസ് അദ്ധ്യക്ഷത വഹിച്ചു. അനൂപ് കെ.ടി, ജോളി അഗസ്റ്റിൻ, സിബി അറക്കൽ, ഒ .വിജേഷ്, വി.പി. സതീശൻ, ജയപ്രശാന്ത്,പുരുഷോത്തമൻ മാസ്റ്റർ ,ശ്രീജ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.