Uncategorized

“വെറുമൊരു വരയല്ലത്, അപ്പുറമെത്തും എന്നുറപ്പുണ്ടെങ്കിൽ മാത്രം കയറുക” റോഡിലെ മഞ്ഞ ബോക്സുകളെക്കുറിച്ച് എംവിഡി

റോഡുകളിലെ മഞ്ഞ ബോക്സുകൾ പലരും കണ്ടിട്ടുണ്ടാവും. ജംഗ്‍ഷനുകളിലും മറ്റുമാകും ഇവ അധികവും കണ്ടിട്ടുണ്ടാകുക. ഈ ബോക്സുകളെപ്പറ്റി അധികം ആ‍ർക്കും വലിയ ധാരണ ഉണ്ടാകില്ല. വാഹനം ഓടിക്കുന്നവർക്ക് പൊതുവേ മനസ്സിലാകാത്ത ഒരു റോഡ് മാർക്കിംഗ് ആണ് ഇത്. ഇപ്പോഴിതാ ഈ മഞ്ഞ ബോക്സുകളെപ്പറ്റി വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോ‍ർവാഹന വകുപ്പ്.
തിരക്കുള്ള ജംഗ്ഷനുകളിൽ തടസ്സം കൂടാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നതിനും ട്രാഫിക് തടസ്സങ്ങൾ സ്വയം നിയന്ത്രിക്കുന്നതിനും വേണ്ടി ക്രമീകരിച്ചിരിക്കുന്നതാണ് യെല്ലോ ബോക്സ് അഥവാ മഞ്ഞനിറത്തിലുള്ള കളങ്ങളോടുകൂടിയ റോഡ് മാർക്കിങ്ങുകൾ എന്ന് എംവിഡി ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. റോഡ് മാർക്കിങ്ങുകളിലെ മഞ്ഞനിറം എന്നത് അതീവ പ്രാധാന്യമുള്ളതും അപകടത്തിലേക്ക് നയിച്ചേക്കാവുന്നതുമായ (Hazard) കാര്യത്തെ സൂചിപ്പിക്കുന്നതാണ്. ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യം കുറവുള്ള, രണ്ടോ അതിലധികമോ പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലങ്ങളിലോ, ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് ശേഷമോ ആണ് ഈ സംവിധാനം പൊതുവേ കാണപ്പെടുന്നതെന്നും ബോക്സ് മാർക്കിംഗിൻ്റെ ഗണത്തിൽ പെട്ട ( IRC Code BM-06) മാർക്കിംഗ് ആണ് ഇതെന്നും എംവിഡി വ്യക്തമാക്കുന്നു.

ഒരേ ദിശയിൽ വരുന്ന വാഹനങ്ങൾ യെല്ലോ ബോക്സ് ഏരിയയിൽ നിർത്തേണ്ടി വരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഡ്രൈവർമാർ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്നതാണ് ഇതിന്റെ ലളിതമായ തത്വം. എന്ന് എംവിഡി പറയുന്നു. അതായത് ഡ്രൈവർമാർ സ്വയം നിയന്ത്രിച്ച് ട്രാഫിക് തടസ്സം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു കാരണവശാലും അവിടെ വാഹനം നിർത്താനോ പാർക്ക് ചെയ്യാനോ അനുവാദമില്ല എന്നും അങ്ങനെ ചെയ്യുന്നത് ശിക്ഷാർഹവുമാണെന്നും എംവിഡി ഓ‍ർമ്മിപ്പക്കുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ മഞ്ഞ ഏരിയയ്ക്ക് അപ്പുറം കടക്കാം എന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ അതിലേക്ക് പ്രവേശിക്കാൻ നമുക്ക് അനുവാദമുള്ളൂ എന്നും അസൗകര്യം ഉള്ള സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയവ ഒഴിവാക്കാം എന്ന സൗകര്യവും ഈ ബോക്സ് മാർക്കിങ്ങിനുണ്ട് എന്നും ട്രാഫിക് തിരക്കുകൾ സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ള പരിഷ്കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് യെല്ലോ ബോക്സ് മാർക്കിങ്ങുകൾ എന്നും എംവിഡി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button