സിനിമ നീളുന്നു, ഒടുവില്‍ വിജയ്‍യുടെ മകന് സഹായഹസ്‍തവുമായി അജിത്ത്
ദളപതി വിജയ്‍യുടെ മകൻ ജേസണ്‍ സംവിധായകനാകുന്ന എന്ന പ്രഖ്യാപനം ചര്‍ച്ചയായി മാറിയതാണ്. സുന്ദീപ് കിഷൻ നായകനാകുന്ന സിനിമ സംവിധാനം ചെയ്‍താണ് ജേസണ്‍ സഞ്‍ജയ്‍യുടെ അരങ്ങേറ്റം. എന്നാല്‍ ജേസണിന്റെ സിനിമയ്‍ക്ക് ചില പ്രതിസന്ധി നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അജിത്ത് സഹായവുമായി രംഗത്ത് എത്തിയതാണ് ചര്‍ച്ചയാകുന്നത്.
സിനിമ നീളുന്നതിനാല്‍ ജേസണ്‍ അസ്വസ്ഥനാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്ന് സുരേഷ് ചന്ദ്രയെ ജേസണ്‍ വിളിക്കുകയും ചെയ്‍തു. അജിത്തിന്റെ മാനേജറാണ് സുരേഷ് ചന്ദ്ര. സുരേഷ് ചന്ദ്രയുടെ സമീപത്തുണ്ടായിരുന്ന അജിത്ത് ഫോണില്‍ ജേസണിനോട് സംസാരിച്ചു. പ്രൊഡക്ഷൻ ഹൗസുമായി എന്തെങ്കിലും ബുദ്ധിമുണ്ടെങ്കില്‍ തന്നെ സമീപിക്കണമെന്നും വ്യക്തമാക്കി. കമ്പനികളോട് ശുപാര്‍ശ ചെയ്യാമെന്ന് അജിത്ത് പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. ജേസണിന് ആശംസകളും നേര്‍ന്നു അജിത്ത്.
ദളപതി വിജയ് നായകനായി അടുത്തിടെ ദ ഗോട്ട് വൻ ഹിറ്റായി മാറിയിരുന്നു. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാൻ എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകൻ വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.