Uncategorized
പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു; അതിക്രമം നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെ
കോഴിക്കോട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശികളായ നിർമാണ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.