Uncategorized
പകൽച്ചൂട്; ഇന്ന് മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും
ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.) ൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില തിങ്കളാഴ്ച സാധാരണയുള്ളതിലും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നും പ്രവചിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.