Uncategorized
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കും, അൻവറിന്‍റെ രാജി ഗൗരവതരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അൻവറിന്‍റെ രാജി വളരെ ഗൗരവതരമാണ്. പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നത്. സർക്കാരിന്‍റെ മോശം പ്രവർത്തനങ്ങൾ കണ്ടാണ് രാജി. മുൻപ് സെൽവരാജ് രാജി വെച്ചത് പോലെ ആണിത്. സിപിഎം രാഷ്ട്രീയ ജീർണത ആണ് പ്രകടമാകുന്നത്. നിലമ്പൂർ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.