Uncategorized

മകരവിളക്കിന് കൂടുതൽ സുരക്ഷ, ആകെ 5000 പൊലീസുകാര്‍; ഹൈക്കോടതി ഇടപെടലുകളെ അഭിനന്ദിച്ച് എഡിജിപി ശ്രീജിത്ത്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി സുരക്ഷയൊരുക്കുന്നതിനായി ശബരിമല സന്നിധാനത്ത് അടക്കം കൂടുതൽ പൊലീസുകാരെ നിയോഗിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത്. മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മകരജ്യോതി കാണാൻ ഭക്ത കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. ഈ സീസണിൽ പൊലീസിന് പരാതി കേൾക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.‌

ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പൊലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടലുകൾ നടത്തി. നല്ല ആസൂത്രണത്തോടെ പൊലീസ് ശബരിമല ഡ്യൂട്ടി നിർവഹിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ അഭിനന്ദനാര്‍ഹമാണ്. നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ശബരിമല ഡ്യൂട്ടി നിര്‍വഹിച്ചത്. പോസിറ്റീവായ ഇടപെടലുകൾ ആണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു.

മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി സന്നിധാനത്ത് മാത്രം 1800 പൊലീസുകാരെ നിയോഗിക്കും. പമ്പയിൽ 800 പേരെയും നിലയ്ക്കലിൽ 700 പേരെയും 650 പേരെയും ഇടുക്കിയിൽ 1050 പേരെയും സുരക്ഷക്കായി നിയോഗിക്കും. പമ്പയിൽ റേഞ്ച് ഐജി ശ്യാം സുന്ദറിനായിരിക്കും ചുമതല. നിലയ്ക്കലിൽ ഐജി അജിതാ ബീഗവും ക്രമസമാധാനത്തിന് നേതൃത്വം നൽകും. സന്നിധാനത്ത് എഡിജിപി ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരിക്കും പൊലീസ് വിന്യാസം.

അതേസമയം, വിശ്വാസപെരുമയിൽ എരുമേലി ഇന്ന് പേട്ട തുള്ളൽ നടന്നു. രാവിലെ കൊച്ചമ്പലത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി വാവര് പള്ളിയിലെ സ്വീകരണം ഏറ്റുവാങ്ങി അമ്പലപ്പുഴ സംഘം പേട്ട തുള്ളി വലിയ ശാസ്ത ക്ഷേത്രത്തിലേക്ക് പോയി. ഉച്ചക്ക് മൂന്ന് മണിക്ക് ആലങ്ങാട്ട് സംഘത്തിന്‍റെ പേട്ട തുള്ളൽ നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പേട്ടതുള്ളലിനെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button