Uncategorized

കർണാടകയിൽ കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് ഏഴര ലക്ഷം ധനസഹായം നൽകും

ഒളിവു പോരാട്ട ജീവിതം അവസാനിപ്പിച്ച്
കർണാടകയിൽ ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോയിസ്റ്റ് പ്രവർത്തകരുടെയും
പുനരധിവാസത്തിനുള്ള ധനസഹായം സംബന്ധിച്ച് തീരുമാനമായി. മാവോയിസ്റ്റുകളെ
കീഴടങ്ങാൻ പ്രേരിപ്പിച്ച പുനരധിവാസ
സമിതിയും ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. എ കാറ്റഗറിയിൽ ഉൾപ്പെട്ട കർണാടക സ്വദേശികളായ മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയിൽ ഉൾപ്പെട്ട വയനാട്
മക്കിമല സ്വദേശിനി ജിഷ, ജിഷയുടെ
ഭർത്താവും തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്ബത്തിക
സഹായം അനുവദിക്കാൻ അനുമതിയായത്.

ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ വീതം നൽകും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നൽകും. ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50 ഉം കേസുകളാണുള്ളത്. ജിഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്ബതും കേസുകളാണുള്ളത്. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുമ്ബാകെയായിരുന്നു മാവോയിസ്റ്റ് പ്രവർത്തകരുടെ കീഴടങ്ങൽ. വനിതകളായ നാലു പേരെ ഡയറി സർക്കിളിന് സമീപത്തെ മഹിള സാന്ത്വന കേന്ദ്രത്തിലും മറ്റു മൂന്നുപേരെ മടിവാള ഫോറൻസിക് ലബോറട്ടറി സ്പെഷ്യൽ സെല്ലിലും ബുധനാഴ്‌ച രാത്രി പാർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button