Uncategorized
പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആൾ മരിച്ചു
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആൾ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പള്ളിയിൽ ചടങ്ങുകൾ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.