Uncategorized
എച്ച്എംപിവി വ്യാപനത്തിനിടെ ആശ്വാസമായി ലോകാരോഗ്യ സംഘടനയുടെ പ്രതികരണം, ‘ രോഗപകർച്ച അസ്വാഭാവികമായില്ല’
ന്യുയോർക്ക്: ആഗോള തലത്തിൽ വലിയ ആശങ്കയായി മാറിയ എച്ച് എം പി വി വൈറസുമായി (ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്) ബന്ധപ്പെട്ട് ആശ്വാസ പ്രതികരണവുമായി ലോകാരോഗ്യ സംഘടന രംഗത്ത്. ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവിക രോഗപകർച്ച ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി മാർഗരറ്റ് ഹാരിസ് വ്യക്തമാക്കിയത്. വൈറസ് പുതിയതല്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.