Uncategorized
ഹൃദയാഘാതം: തൃശൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു
തൃശൂര്‍ തൈക്കാട് സ്വദേശി തല്‍ഹ വലിയകത്ത് അബ്ദു സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാം ഗ്രൂപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ആഷയാണ് ഭാര്യ. അല്‍കോബര്‍ ഗാമ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് ഇറാം ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.