വീണ്ടും സിപിഐഎം വിപ്പ് ലംഘനം; തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തോറ്റു
പത്തനംതിട്ടയില്‍ വീണ്ടും സിപിഐഎം വിപ്പ് ലംഘനം. തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോറ്റു. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍സ് ചെയ്യപ്പെട്ട ആര്‍ കൃഷ്ണകുമാര്‍ ആണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസ് പ്രതിനിധികളും സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 4 പേരും ഒന്നിച്ചതോടെയാണ് സിപിഐഎം സ്ഥാനാര്‍ഥി അജിത ടി ജോര്‍ജ് തോറ്റത്.പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നാടകീയത അവസാനിക്കുന്നില്ല .സിപിഐഎം വിമതനായിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് ബിനോയിയെ മാറ്റിയതിനുശേഷം ഉള്ള പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പിലും സിപിഐഎം അംഗങ്ങള്‍ വിപ്പ് ലംഘിച്ചു -പിന്നെ കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റുമായി- അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിര്‍ദേശം മറികടന്ന് പാര്‍ട്ടി വിമതനായിരുന്ന ബിനോയിയെ പുറത്താക്കാന്‍ വോട്ട് ചെയ്ത നാല് സിപിഐഎം അംഗങ്ങളും കോണ്‍ഗ്രസും ഒന്നിക്കുകയായിരുന്നു .വിപ്ലവത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ആര്‍ കൃഷ്ണകുമാര്‍ ഏഴു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.