Uncategorized
സ്വര്‍ണവില വീണ്ടും 58,000 കടന്നു, ആശങ്കയില്‍ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്.
മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇന്നലെയും ഇന്നുമായി 400 രൂപയാണ് രണ്ട് ദിവസംകൊണ്ട് വര്‍ദ്ധിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5995 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.