യുവാക്കളിലെ ലഹരി ഉപയോഗം കർശനമായി നിയന്ത്രിക്കണം- ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി
ഇരിട്ടി: സമൂഹത്തിൽ പ്രത്യേകിച്ച് യുവാക്കളിൽ കണ്ടുവരുന്ന അമിതമായ ലഹരി ഉപയോഗം മൂലം കുടുംബങ്ങൾ ശിഥിലമാകുന്ന അവസ്ഥയ്ക്ക് എതിരെ സമൂഹം ഒന്നിച്ച് അണിനിരക്കണം എന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ പ്രൊട്ടക്ഷൻ സൊസൈറ്റി. ലഹരി വിരുദ്ധ ക്യാമ്പയിൻ 2025 ന്റെ ഭാഗമായി ഇരിട്ടിയിൽ വച്ച് നടന്ന സംസ്ഥാന തല ക്യാമ്പ് ഉദ്ഘാടനത്തിൽ സമിതി നേതാക്കൾ ലഹരി വിരുദ്ധ കയ്യൊപ്പ് രേഖപ്പെടുത്തലും നടത്തി. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അജീഷ് മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ
എ എം മൈക്കിൾ സ്വാഗതം പറയുകയും അഡ്വക്കേറ്റ് Dr. മാത്യു എൻ ദേവ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് സ്റ്റേറ്റ് ജനറൽ സെക്രട്ടറി R അനീഷ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡണ്ട് പിടി ദാസപ്പൻ,താലൂക്ക് സെക്രട്ടറി സുഭാഷ് വാളത്തോട്,താലൂക്ക് ട്രഷറർ മനോജ് മുല്ലപ്പള്ളിയിൽ,ബിൻസി മാത്യു,ജയൻ എം ടി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.