Uncategorized

കാരുണ്യയ്ക്ക് ഭാഗ്യക്കുറി വകുപ്പിന്‍റെ 29 കോടി കൂടി; ഏറ്റുവാങ്ങി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നൽകി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40 രൂപയാണ് ടിക്കറ്റു വില. ഒന്നാം സമ്മാനമായി ഇരുപത് കോടി രൂപ നൽകുന്ന ക്രിസ്തുമസ് – നവവത്സര ടിക്കറ്റാണ് നിലവിൽ ബമ്പർ ടിക്കറ്റായി വിപണിയിൽ ഉള്ളത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി ബിൻസിലാൽ, ജില്ലാ ലോട്ടറി ഓഫിസർ ആനന്ദ് എസ് കുമാർ, സ്‌റ്റേറ്റ് ഹെൽത് ഏജൻസി ജോയിന്‍റ് ഡയറക്ടർമാരായ അല്ലിറാണി എ എം, ഡോ: ബിജോയ് ഇ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

സര്‍ക്കാര്‍ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിലൊന്നാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി). കേരള ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 40 ശതമാനം വരുന്ന 42 ലക്ഷത്തിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് (ഏകദേശം 64 ലക്ഷം ഗുണഭോക്താക്കള്‍) ദ്വിതീയ, ത്രിതീയ തലപരിചരണത്തിനും ചികിത്സക്കുമായി ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നാല്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സക്കായി കൊടുക്കുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ (കെ എ എസ് പി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button